മലയാളകവിത കുറെയധികം പുതിയ കവികളിലൂടെ ഇന്നും ജൈത്രയാത്ര തുടരുകയാണു്. ഈ യുവകവികളിൽപ്പെട്ട ഒരാളെയാണു് സായാഹ്ന ഇത്തവണ അവതരിപ്പിക്കുന്നതു് — രഞ്ജിത് കണ്ണൻകാട്ടിൽ. നിർമ്മാണസാങ്കേതിക വിദഗ്ദ്ധനായി തൊഴിൽ ചെയ്യുമ്പോഴും കാവ്യസപര്യ തുടർന്നുപോരുന്ന അദ്ദേഹത്തിന്റെ പ്രഥമ കവിതാസമാഹാരമായ “കിൻസുഗി—ഹൃദയം പുണരുന്ന മുറിവുകൾ”
ഇപ്പോൾ മുതൽ സായാഹ്നയിൽ ലഭ്യമാണു്. പ്രതികരണങ്ങൾ അറിയിക്കുക.
സായാഹ്നയുടെ സെർവറുകളെല്ലാം തന്നെ വീണ്ടും പ്രവർത്തനക്ഷമമായിരിക്കുന്നു എന്ന കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ.
വായനക്കാരും മറ്റു ഉപയോക്താക്കളും സഹകരിച്ചതിന് പ്രത്യേകം നന്ദി.
ബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു കേരളോപകാരി. മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്. ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം. മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രില്‍ 25) ശേഖരത്തില്‍പ്പെട്ടതാണ് ഈ പതിപ്പിന്റെ സ്രോതസ്സ്.
ഈ ആനുകാലികപ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം ഒന്നാം ലക്കമാണ് ഇപ്പോള്‍ ഇവിടെ ലഭ്യമാക്കുന്നത്.
പകര്‍പ്പവകാശപരിധിക്ക് പുറത്തായ കുറെയധികം പ്രാചീനകൃതികള്‍ ചില പ്രവര്‍ത്തകരുടെ ശ്രമഫലമായി സ്കാന്‍ ചെയ്ത് പിഡിഎഫ് പതിപ്പുകള്‍ നിര്‍മ്മിച്ച് വായനക്കാരുടെ ഉപയോഗത്തിനായി സായാഹ്ന ലഭ്യമാക്കുന്നു. ഷിജു അലക്സ്, ബൈജു രാമകൃഷ്ണന്, ബഞ്ചമിന് വര്‍ഗ്ഗീസ്, വി എസ് സുനില്‍ എന്നിവരുടെ പേരുകളാണ് ഇതില്‍ എടുത്ത് പറയേണ്ടത്. http://classics.sayahna.org എന്ന ഒരു സൈറ്റും വായനക്കാരുടെ സൗകര്യത്തിനായി ഒരുക്കിയിട്ടുണ്ട്. ഈ സൈറ്റ് യഥേഷ്ടം ഉപയോഗിക്കുന്നതിനോടൊപ്പം വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുവാനും സവിനയം അപേക്ഷിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിനൊടുവിൽ വരെയുള്ള മലയാളഭാഷയുടെ നിഘണ്ടുക്കളിൽ പൊതുവേ സർവ്വസമ്മതമായി ഏററവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള നിഘണ്ടു ആണ് ശബ്ദതാരാവലി. 2000-ൽപരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയാണ് ഈ നിഘണ്ടുവിന്റെ രചയിതാവ്. ഇരുപത് വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം 1917-ലാണ് പുറത്തിറങ്ങിയത്. ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലാഭങ്ങളില്ലാതെ ഭാഷയ്ക്കു വേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞു വെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ സഹൃദയർ കണക്കാക്കുന്നു. [വിക്കിപ്പീഡിയ]
ഈ പതിപ്പ് ഷിജു അലക്സ്, വിശ്വപ്രഭ, ബൈജു രാമകൃഷ്ണൻ, ബെഞ്ചമിൻ വർഗ്ഗീസ്, വി എസ് സുനില്‍ എന്നിവരുടെ ശ്രമഫലമായാണ് ലഭ്യമാക്കാന്‍ കഴിയുന്നത്. സ്തുത്യര്‍ഹമായ ഈ യത്നത്തെ എത്ര ശ്ലാഘിച്ചാലും കൂടുതലാവില്ല. ഇതിന്റെ യൂണിക്കോഡ് ടെക്സ്റ്റ് ഫോര്മറ്റിലാക്കാനുള്ള പണി വിശ്വപ്രഭയുടെ നേതൃത്വത്തില്‍ മുന്നേറുന്നു. വിശദ വിവരങ്ങള്‍ക്ക് ഈ കണ്ണി സന്ദര്‍ശിക്കുക.
ഒന്നാം വാല്യത്തിന്റെ വിവിധ പിഡിഎഫ് പതിപ്പുകള്‍: http://stv.sayahna.org-ല്‍ ലഭ്യമാണ്. (തിരുവനന്തപുരത്തെ സെര്‍വറില്‍ നിന്ന് പ്രമാണങ്ങള്‍ ലഭ്യമാക്കുന്നതുകൊണ്ട് വേഗതക്കുറവ് അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്. സദയം ക്ഷമിക്കുക.)
Update: ശബ്ദതാരാവലിയുടെ രണ്ടാം വാല്യം 2015 ഓഗസ്റ്റ് 11-ന് ലഭ്യമാക്കിയിട്ടുള്ള കാര്യം വായനക്കാരെ അറിയിക്കുവാന്‍ സന്തോഷമുണ്ട്. ഒന്നാം വാല്യം പോലെത്തന്നെ പൂര്‍ണ്ണമായും ഖണ്ഡങ്ങളായും ലഭ്യമാണ്: http://stv.sayahna.org
സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ കുറച്ചൊന്നുമല്ല സോമസുന്ദരത്തെ സ്വാധീനിച്ചത്. ഈ നോവലിന്റെ ശില്പഘടന, ഭാഷാനവ്യത, ഉത്തരാധുനികപ്രവണത, ഉപമാവിശേഷങ്ങള്‍, ജൈവഘടന, വിമോചനത്തിന്റെ ഭാഷാശാസ്ത്രം, ഭാവനയുടെ വജ്രരേഖകള്‍ എന്നിങ്ങനെ ഏഴു ലേഖനങ്ങള്‍ സോമസുന്ദരം എഴുതി. എന്നാല്‍ പത്രാധിപന്മാര്ക്ക് അയച്ചുകൊടുക്കാന്‍ സേമസുന്ദരം ധൈര്യപ്പെട്ടിട്ടില്ല. എം.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും പെണ്‍കവിതയുടെയും പെണ്‍സ്വാതന്ത്ര്യത്തിന്റെയും പ്രചാരകയും അതിസുന്ദരിയുമായ നന്ദിനിക്ക് ഈ ലേഖനങ്ങള്‍ സോമസുന്ദരം ആദ്യവായനയ്ക്ക് കൊടുത്തു.
രണ്ടു ദിവസത്തിനുശേഷം ലേഖനപാരായണം പൂര്‍ത്തിയാക്കിയ നന്ദിനി, സോമസുന്ദരം എന്ന യുവലക്ചറര്‍ മാത്രം സ്റ്റാഫ്റൂമിലുള്ളപ്പോള്‍ അവിടേക്കു കടന്നു ചെന്നു. അപ്പോള്‍ നന്ദിനിയുടെ കൈയില്‍ ‘ഫെമിനിസം അന്‍ഡ് ടെയിലറിംഗ്’ എന്ന പുസ്തകമുണ്ടായിരുന്നു. സോമസുന്ദരം ആ പുസ്തകത്തിന്റെ പുറംചട്ട മാത്രം വായിച്ചു തിരികെ നല്കിയപ്പോള് നന്ദിനി ചോദിച്ചു. “എന്തര് സാറേ അത്ര പിടിച്ചില്ലെന്നു തോന്നണല്ലോ?” സോമസുന്ദരം ശബ്ദം താഴ്ത്തിപ്പറഞ്ഞു: “അതുകൊണ്ടല്ല നന്ദിനീ, ഞാനൊരു ഉത്തരാധുനികനോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊന്നും വായിക്കാനാവില്ല.” അതെന്ത് എന്ന ഭാവം കണ്ണുകളില്‍ തെളിയിച്ച നന്ദിനിയോട് സോമസുന്ദരം തുടര്‍ന്നു “ഇതു വായിച്ചാല്‍ അതു മറന്നുപോകും. അത്രയ്ക്കു കോംപ്ലിക്കേറ്റഡ് സാധനം.” …
സി അനൂപിന്റെ പ്രണയത്തിന്റെ അപനിർമ്മാണം എന്ന ചെറുകഥയുടെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതടക്കം പത്തോളം കഥകളടങ്ങുന്ന ഈ പേരിൽത്തന്നെയുള്ള ചെറുകഥാസമാഹാരം സായാഹ്നയിൽ വായിക്കുക: അനൂപ്: പ്രണയത്തിന്റെ അപനിർമ്മാണം.
സായാഹ്നയുടെ എല്ലാ സെർവറുകളും ഏപ്രിൽ 25, 26 എന്നീ തിയതികളിൽ ഇടയ്ക്കിടെ പ്രവർത്തനം തടസ്സപ്പെടുവാൻ സാദ്ധ്യതയുണ്ട്. പുതിയ സെർവർ സമുച്ചയത്തിലേയ്ക്ക് മാറുന്നതോടൊപ്പം കാലികമായി നടത്തേണ്ട അറ്റകുറ്റപ്പണികളും നടത്തുവാനിരിക്കുകയാണ്.
വായനക്കാരും മറ്റു ഉപയോക്താക്കളും ഇക്കാര്യം ശ്രദ്ധിക്കുവാൻ സവിനയം അപേക്ഷിക്കുന്നു.
“നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരികഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഈ കവിതകളിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനം പോലെ തന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും.” കെ.ബി.പ്രസന്നകുമാറിന്റെ സാഞ്ചി സായാഹ്ന പ്രസിദ്ധീകരിച്ചു. http://goo.gl/t0EVpp
സാഹിത്യവാരഫലത്തിന്റെ 400 ലക്കങ്ങൾ ഇതിനകം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. കഴിഞ്ഞ മാർച്ചിലാണ് ഈ സംരഭം തുടങ്ങിയത്. പ്രതിദിനം ശരാശരി ഒരു ലക്കം വീതം പുറത്തിറക്കാൻ കഴിഞ്ഞുവെന്നത് വളരെ ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്, പ്രത്യേകിച്ചും പ്രവർത്തകസമയം വളരെ പരിമിതമായി മാത്രം കിട്ടുന്ന ഒരു കൂട്ടായ്മയ്ക്ക്. പിഡിഎഫ്, ഇപബ്, ടിഡ്ലി, തുടങ്ങിയ മറ്റു ഇലക്ട്രോണിക് പതിപ്പുകളുടെ പണി ബാക്കിനിൽക്കുന്നുണ്ട്. പ്രവർത്തകസമയത്തിന്റെ ലഭ്യതയനുസരിച്ച് തീർച്ചയായും ചെയ്യുന്നതായിരിക്കും, താമസിയാതെ തന്നെ.
പ്രസിദ്ധീകരിച്ച എല്ലാ ലക്കങ്ങളുടെയും കണ്ണികൾ ഇവിടെ കാണുക: http://goo.gl/CDi35R.
Recent Comments