Archive for the 'Open Access' Category

സായാഹ്ന സ്വതന്ത്ര പ്രകാശന അവാർഡ്

മികച്ച സാഹിത്യരചനയ്ക്ക് ‘സായാഹ്ന ഫൌണ്ടേഷന്‍’ അഞ്ചു ലക്ഷം രൂപ സമ്മാനം നല്‍കുന്നു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റൽ പ്രസാധനസ്ഥാപനമായ ‘സായാഹ്ന ഫൌണ്ടേഷന്‍’ മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം നല്‍കുന്നു. ഈ ആഗസ്റ്റ്‌ മാസത്തോടെ ആരംഭിക്കുന്ന സായാഹ്നയുടെ വെബ് ജേര്‍ണലിൽ പ്രസിദ്ധീകരിക്കുന്ന രചനകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു രചനയ്ക്കായിരിക്കും സമ്മാനം. നമ്മുടെ സാംസ്കാരിക ഇടത്തെ, അതിലെ വീര്യവും വീഴ്ചയും ആശയും സ്വപ്നവും എല്ലാം അന്വേഷിക്കുന്ന രചനകളെയും എഴുത്തുകാരെയും അവതരിപ്പിക്കുകയും അത്തരം രചനകളെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിയ്ക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ സംസ്കാരത്തിലും രാഷ്ട്രീയത്തിലും ചരിത്രത്തിലും ക്രിയാത്മകമായി ഇടപെടുന്ന ഒരു പ്രബന്ധം, മികച്ച ഒരു ചെറുകഥ, മികച്ച ഒരു കവിത എന്നീ മൂന്ന് ഇനങ്ങൾ ഉള്‍പ്പെടുത്തിയാണ് വെബ് ജേര്‍ണൽ പ്രസിദ്ധീകരിക്കുന്നത്. വരിസംഖ്യ ഈടാക്കാതെ, സൗജന്യമായി ‘ജേര്‍ണല്‍’, നടത്തി കൊണ്ടുപോവുക എന്നാണ് ഇപ്പോൾ സായാഹ്ന ഫൌണ്ടേഷന്‍ ആഗ്രഹിക്കുന്നത്. ഇതിൽ എഴുതുന്നവര്‍ക്ക് പ്രതിഫലം നല്‍കാന്‍ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. എന്നാല്‍  ജേർണലിൽ വരുന്ന മികച്ച സൃഷ്ടികൾ കണ്ടെത്തി അവയിൽ നിന്നും തെരഞ്ഞെടുത്ത ഒരു രചനയ്ക്ക് എല്ലാ വര്‍ഷവും അഞ്ചു ലക്ഷം രൂപയുടെ ഒരു സമ്മാനം നല്‍കുന്നു.  സായാഹ്നയുടെ വരിക്കാരും തിരഞ്ഞെടുക്കപ്പെട്ട ഒരു ജഡ്ജിങ് കമ്മിറ്റിയുമായിരിക്കും. സമ്മാനാര്‍ഹമായ രചനകൾ തിരഞ്ഞെടുക്കുക.  സ്വതന്ത്രവും തുറന്നതും സുതാര്യവും ആയിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന്  ഫൌണ്ടേഷന്‍ നേരിട്ട് ഉറപ്പു വരുത്തും.

ജേര്‍ണലിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ സമാഹാരങ്ങൾ അവയുടെ രചയിതാക്കളുടെ താല്പര്യപ്രകാരം ഡിജിറ്റൽ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാനും ‘സായാഹ്ന’ ഉദ്ദേശിക്കുന്നുണ്ട്.  നമ്മുടെ മികച്ച എഴുത്തുകാര്‍ക്ക് ഒപ്പം പുതിയ എഴുത്തുകാരെയും സാംസ്കാരിക രംഗത്തുള്ള യുവാക്കളായ ഗവേഷകരെയും ഇങ്ങനെയൊരു സംരംഭത്തിലൂടെ  കൊണ്ടുവരാന്‍ കഴിയും എന്നാണ് സായാഹ്ന കരുതുന്നത്.

പ്രധാന കണ്ണികൾ

മറ്റു കണ്ണികൾ

കെ ദാമോദരൻ: സമ്പൂർണ്ണകൃതികൾ

kd-coverകെ ദാമോദരന്റെ സമ്പൂർണ്ണകൃതികൾ വായനക്കാർക്കു് ലഭ്യമാക്കുകയാണു്. 2575 പുറങ്ങളുള്ള ഈ ഗ്രന്ഥശേഖരത്തിനു 197 അദ്ധ്യായങ്ങളുണ്ടു്. പത്തു ഭാഗങ്ങളായിട്ടാണു് വിഭജിച്ചിട്ടുള്ളതു്. ഈ ശേഖരത്തിന്റെ കണ്ണി താഴെക്കൊടുക്കുന്നു:

http://ax.sayahna.org/collection.html

  • വെബ്/ടാബ്‌‌ലറ്റ്/ഐപാഡ് എന്നിവയ്ക്കുള്ള പിഡിഎഫ്: 10
  • ഓരോ അദ്ധ്യായം തിരിച്ചുള്ള ഫോൺ പിഡിഎഫ്: 197
  • ഓരോ അദ്ധ്യായം തിരിച്ചുള്ള എച് റ്റി എം എൽ താളുകൾ: 197

ക്രിയേറ്റീവ് കോമൺസ് ഷെയർ അലൈൿ അനുമതി പ്രകാരം പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥശേഖരം വിവിധ വായനോപകരണങ്ങളിൽ വായിക്കുവാൻ കഴിയുന്ന വിധത്തിലാണു് നിർമ്മിച്ചിട്ടുള്ളതു്. ഗവേഷകരുടെ സൗകര്യത്തിനായി വെബ് പിഡിഎഫുകളിൽ നിന്നും പാഠം നേരിട്ടു പകർത്തുവാൻ പാകത്തിലാണു് വിന്യസിച്ചിട്ടുള്ളതു്.

Continue reading ‘കെ ദാമോദരൻ: സമ്പൂർണ്ണകൃതികൾ’

കേരളോപകാരി IV:1

KP-4-1-coverബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു കേരളോപകാരി. മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്. ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം. മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രില്‍ 25) ശേഖരത്തില്‍പ്പെട്ടതാണ് ഈ പതിപ്പിന്റെ സ്രോതസ്സ്.  

ഈ ആനുകാലികപ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം ഒന്നാം ലക്കമാണ് ഇപ്പോള്‍ ഇവിടെ ലഭ്യമാക്കുന്നത്.

കേരളോപകാരി, നാലാം വാല്യം ഒന്നാം ലക്കം

ദക്ഷിണേഷ്യൻ ശാസ്ത്രത്തിന്റെ ചരിത്രം

hssa-logoദക്ഷിണേഷ്യൻ ശാസ്ത്രത്തിന്റെ ചരിത്രം (History of Science in South Asia) എന്നൊരു ഓപ്പൺ അക്സസ് ജേർണൽ സായാഹ്ന പ്രസിദ്ധീകരിക്കുന്നുണ്ട്. വിയന്ന യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഇൻഡോളജിസ്റ്റായ പ്രൊഫ. ഡൊമിനിക് വുയാസ്റ്റിക്കിന്റെ നേതൃത്വത്തിലുള്ള ഒരു സാർവദേശീയ എഡിറ്റോറിയൽ ബോർഡാണ് ഈ ജേർണലിന്റെ പത്രാധിപകർമ്മം നിർവഹിക്കുന്നത്. കഴിഞ്ഞ കൊല്ലം തുടങ്ങിയ ഈ ജേർണലിൽ എണ്ണത്തിൽ കുറവാണെങ്കിലും, ആസ്കോ പാർപ്പോള പോലുള്ള പ്രമുഖരുടെ പ്രബന്ധങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ടാം വാല്യത്തിന്റെ ആദ്യപ്രബന്ധം ഇന്നലെ പ്രസിദ്ധീകരിച്ചിരിക്കുന്നു (http://hssa.sayahna.org/). ലേഖനനിബന്ധിയായ പ്രസിദ്ധീകരണശൈലിയാണ് (article based publishing) ആണ് അവലംബിച്ചിട്ടുള്ളത്, അതായത് ലക്കനിബന്ധി (issue based) അല്ല എന്നർത്ഥം.

പ്രബന്ധങ്ങളുടെ പിഡിഎഫ് രൂപം മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. ഇക്കൊല്ലം തന്നെ, TEI XML, HTML5, ePub, LaTeX എന്നീ രൂപങ്ങളിലും പ്രബന്ധങ്ങൾ ലഭ്യമാക്കുന്നതാണ്. ക്ലാസ്സിക് ടൈപ്പോഗ്രാഫിയിൽ താൽപ്പര്യമുള്ളവർക്ക് ഈ പിഡിഎഫ്‌കൾ തീർച്ചയായും ഇഷ്ടപ്പെടും, പ്രത്യേകിച്ച് ടൈപ്പോഗ്രാഫിയിൽ ആഡംബരമായി കണക്കാക്കപ്പെടുന്ന രണ്ട് കോളത്തിൽ നിവേശിപ്പിച്ച ഫൂട്ട്‌നോട്ടുകൾ ഈ പ്രബന്ധങ്ങളിൽ കാണുവാനാവും.