പാവങ്ങൾ — തെറ്റുതിരുത്തൽ
വിക്തോർ യൂഗോയുടെ “പാവങ്ങൾ” എന്ന പ്രസിദ്ധ നോവലിന്റെ അദ്ധ്യായം തിരിച്ചുള്ള തിരുത്തൽ പകർപ്പുകളാണു് ലഭ്യമാക്കിയിട്ടുള്ളതു്. ഫോണിൽ വായിക്കാവുന്ന രീതിയിലാണു് വിന്യസിച്ചിട്ടുള്ളതു്. പത്തു് മുതൽ പതിനഞ്ചു് ഫോൺ പേജുകളാണു് ഒരു അദ്ധ്യായത്തിന്റെ ദൈർഘ്യം. പരിശോധിക്കുവാൻ അര മണിക്കൂറിലധികം സമയം വേണ്ടിവരുമെന്നു് തോന്നുന്നില്ല. ശബ്ദതാരാവലിയിൽ ചെയ്തതുപോലെ തെറ്റുകൾ കാണുന്ന വാക്കുകൾ ഹൈലൈറ്റ് ചെയ്താൽ മതിയാകും. പരിശോധന പൂർത്തിയായാൽ സായാഹ്ന റിട്ടേൺസിൽ എത്തിക്കുക.
നാലപ്പാട്ടു് നാരായണമേനോന്റെ പരിഭാഷയാണു് മൂലഗ്രന്ഥം. അതിന്റെ സ്കാൻ പിഡിഎഫുകളും ലഭ്യമാക്കിയിട്ടുണ്ടു്. സംശയം തോന്നുന്ന ഭാഗങ്ങൾ ഒത്തുനോക്കുന്നതിനു വേണ്ടിയാണിതു്. പുസ്തകത്തിന്റെ സ്കാൻ ആയതിനാൽ താളുകളുടെ വലിപ്പം ഫോണിന്റെ സ്ക്രീനിനെക്കാൾ കൂടുതലാണു്. പക്ഷേ, ശബ്ദതാരാവലിയുടേതുപോലെ എപ്പോഴും മൂലവുമായി ഒത്തുനോക്കേണ്ട ആവശ്യമുണ്ടാവുമെന്നു് തോന്നുന്നില്ല.
പാവങ്ങളിലെ കഥാപാത്രങ്ങൾ, സ്ഥലം, തെരുവുകൾ എന്നിവയുടെ ഫ്രഞ്ചു പേരുകളിലാണു് സംശയം തോന്നുവാനിടയുള്ളതു്. അതുകൊണ്ടു് പാത്ര-വീഥി-സ്ഥലനാമങ്ങൾ ക്രോഡീകരിച്ചു് അകാരാദിക്രമത്തിലാക്കി ഒരു ഫോൺ പിഡിഎഫ് ആയി ലഭ്യമാക്കിയിട്ടുണ്ടു്. മൂലഗ്രന്ഥത്തിനെ ആശ്രയിക്കുന്നതു് കുറയ്ക്കുവാൻ ഇതുപകരിക്കും എന്നു് കരുതുന്നു.
പിഡിഎഫുകൾ pavangal-<booknum>.<partnum>.<chapnum>.pdf
എന്ന രീതിയിലാണു് നാമകരണം ചെയ്തിട്ടുള്ളതു്. അതിനോടൊപ്പം src
എന്നു കൂടി കാണുന്നുണ്ടെങ്കിൽ അതു് സ്രോതസ്സിന്റെ പിഡിഎഫ് ആണെന്നു് അറിയുക. ഉദാ:
pavangal-1.2.3.pdf
— പാവങ്ങൾ ഒന്നാം പുസ്തകം, രണ്ടാം ഭാഗം, മൂന്നാം അദ്ധ്യായത്തിന്റെ തിരുത്തുവാനുള്ള പിഡിഎഫ്.pavangal-src-1.2.3.pdf
— പാവങ്ങൾ ഒന്നാം പുസ്തകം, രണ്ടാം ഭാഗം, മൂന്നാം അദ്ധ്യായത്തിന്റെ സ്രോതസ്സിന്റെ പിഡിഎഫ്.
Recent Comments