മലയാളകവിത കുറെയധികം പുതിയ കവികളിലൂടെ ഇന്നും ജൈത്രയാത്ര തുടരുകയാണു്. ഈ യുവകവികളിൽപ്പെട്ട ഒരാളെയാണു് സായാഹ്ന ഇത്തവണ അവതരിപ്പിക്കുന്നതു് — രഞ്ജിത് കണ്ണൻകാട്ടിൽ. നിർമ്മാണസാങ്കേതിക വിദഗ്ദ്ധനായി തൊഴിൽ ചെയ്യുമ്പോഴും കാവ്യസപര്യ തുടർന്നുപോരുന്ന അദ്ദേഹത്തിന്റെ പ്രഥമ കവിതാസമാഹാരമായ “കിൻസുഗി—ഹൃദയം പുണരുന്ന മുറിവുകൾ”
ഇപ്പോൾ മുതൽ സായാഹ്നയിൽ ലഭ്യമാണു്. പ്രതികരണങ്ങൾ അറിയിക്കുക.
Archive for the 'Uncategorized' Category
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് ഇ.സന്തോഷ്‌കുമാര്‍. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ ഗാലപ്പഗോസ് സായാഹ്ന പ്രസിദ്ധപ്പെടുത്തി. http://ml.sayahna.org/index.php/Galappagos
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥയിലൂടെ നല്ല വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു. നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്. ജോണിന്റെ ഒന്നാം പാഠം ബഹിരാകാശം എന്ന ചെറുകഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇവിടെ കാണുക: http://ml.sayahna.org/index.php/OnnamPadhamBahirakasam
കെ വേലപ്പന്‍ ഒരു പത്രപ്രവര്‍ത്തകനും സിനിമാനിരൂപകനുമായിരുന്നു.
തിരുവനന്തപുരത്തിനടുത്തുള്ള ഉച്ചക്കടയില്‍ ഓമന–കൃഷ്ണന്‍ നായര്‍ ദമ്പതിമാരുടെ സീമന്തപുത്രനായി വേലപ്പന്‍ ജനിച്ചു. ഭാഷാശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയ ശേഷം ഒരു ചെറിയ കാലം കേരള സര്‍വ്വകലാശാല ഓഫീസില്‍ ഗുമസ്തനായി ജോലി നോക്കി. കലാകൗമുദി വാരികയില്‍ ലേഖനങ്ങളെഴുതിയാണ് പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശിക്കുന്നത്. 1984-ല്‍ കലാകൗമുദി വാരികയില്‍ സ്ഥിരം ജീവക്കാരനായി ചേര്‍ന്നു. 1985-ല്‍ റോസമ്മയെ വിവാഹം കഴിച്ചു. വേലപ്പന്റെ ഗാര്‍ഹിക–സാമൂഹ്യാന്തരീക്ഷത്തില്‍ ചെറിയ തോതിലെങ്കിലും ഈ വിവാഹം ഒച്ചപ്പാടുണ്ടാക്കി. വിഭിന്ന മതസ്ഥരായിരുന്നുവെന്നത് കൂടാതെ, ശിരോവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീ ആയിരുന്നു, റോസമ്മ. റോസമ്മ–വേലപ്പന്‍ ദമ്പതിമാര്‍ക്ക് ഒരു മകനുണ്ട്, അപു. സത്യജിത് റേയുടെ അപു സിനിമാത്രയത്തിലെ പ്രധാനകഥാപാത്രത്തിന്റെ ഓര്‍മ്മയ്ക്കാണ് മകന് അപുവെന്ന് പേരിട്ടത്. ആസ്ത്മാ രോഗിയായിരുന്ന വേലപ്പന്‍ 1992 ജൂലൈ 15-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ച് സിനിമയും സമൂഹവും എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് 1994-ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള കേരളസംസ്ഥാന ഫിലിം അവാര്‍ഡും ഫിലിം ക്രിട്ടിക് അവാര്‍ഡും കിട്ടുകയുണ്ടായി. വയനാട്ടിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് എഴുതിയ ആദിവാസികളും ആദിവാസി ഭാഷകളും എന്ന പുസ്തകത്തിന് 1994-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
ശ്രീ കെ വേലപ്പന്റെ അഞ്ചു ലേഖനങ്ങളുടെ സമാഹാരം ഇവിടെ കാണുക:
Recent Comments