ദക്ഷിണേഷ്യൻ ശാസ്ത്രത്തിന്റെ ചരിത്രം (History of Science in South Asia) എന്നൊരു ഓപ്പൺ അക്സസ് ജേർണൽ സായാഹ്ന പ്രസിദ്ധീകരിക്കുന്നുണ്ട്. വിയന്ന യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഇൻഡോളജിസ്റ്റായ പ്രൊഫ. ഡൊമിനിക് വുയാസ്റ്റിക്കിന്റെ നേതൃത്വത്തിലുള്ള ഒരു സാർവദേശീയ എഡിറ്റോറിയൽ ബോർഡാണ് ഈ ജേർണലിന്റെ പത്രാധിപകർമ്മം നിർവഹിക്കുന്നത്. കഴിഞ്ഞ കൊല്ലം തുടങ്ങിയ ഈ ജേർണലിൽ എണ്ണത്തിൽ കുറവാണെങ്കിലും, ആസ്കോ പാർപ്പോള പോലുള്ള പ്രമുഖരുടെ പ്രബന്ധങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ടാം വാല്യത്തിന്റെ ആദ്യപ്രബന്ധം ഇന്നലെ പ്രസിദ്ധീകരിച്ചിരിക്കുന്നു (http://hssa.sayahna.org/). ലേഖനനിബന്ധിയായ പ്രസിദ്ധീകരണശൈലിയാണ് (article based publishing) ആണ് അവലംബിച്ചിട്ടുള്ളത്, അതായത് ലക്കനിബന്ധി (issue based) അല്ല എന്നർത്ഥം.
പ്രബന്ധങ്ങളുടെ പിഡിഎഫ് രൂപം മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. ഇക്കൊല്ലം തന്നെ, TEI XML, HTML5, ePub, LaTeX എന്നീ രൂപങ്ങളിലും പ്രബന്ധങ്ങൾ ലഭ്യമാക്കുന്നതാണ്. ക്ലാസ്സിക് ടൈപ്പോഗ്രാഫിയിൽ താൽപ്പര്യമുള്ളവർക്ക് ഈ പിഡിഎഫ്‌കൾ തീർച്ചയായും ഇഷ്ടപ്പെടും, പ്രത്യേകിച്ച് ടൈപ്പോഗ്രാഫിയിൽ ആഡംബരമായി കണക്കാക്കപ്പെടുന്ന രണ്ട് കോളത്തിൽ നിവേശിപ്പിച്ച ഫൂട്ട്‌നോട്ടുകൾ ഈ പ്രബന്ധങ്ങളിൽ കാണുവാനാവും.
Recent Comments