സായാഹ്ന സ്വതന്ത്ര പ്രകാശന അവാർഡ്

മികച്ച സാഹിത്യരചനയ്ക്ക് ‘സായാഹ്ന ഫൌണ്ടേഷന്‍’ അഞ്ചു ലക്ഷം രൂപ സമ്മാനം നല്‍കുന്നു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റൽ പ്രസാധനസ്ഥാപനമായ ‘സായാഹ്ന ഫൌണ്ടേഷന്‍’ മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം നല്‍കുന്നു. ഈ ആഗസ്റ്റ്‌ മാസത്തോടെ ആരംഭിക്കുന്ന സായാഹ്നയുടെ വെബ് ജേര്‍ണലിൽ പ്രസിദ്ധീകരിക്കുന്ന രചനകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു രചനയ്ക്കായിരിക്കും സമ്മാനം. നമ്മുടെ സാംസ്കാരിക ഇടത്തെ, അതിലെ വീര്യവും വീഴ്ചയും ആശയും സ്വപ്നവും എല്ലാം അന്വേഷിക്കുന്ന രചനകളെയും എഴുത്തുകാരെയും അവതരിപ്പിക്കുകയും അത്തരം രചനകളെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിയ്ക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ സംസ്കാരത്തിലും രാഷ്ട്രീയത്തിലും ചരിത്രത്തിലും ക്രിയാത്മകമായി ഇടപെടുന്ന ഒരു പ്രബന്ധം, മികച്ച ഒരു ചെറുകഥ, മികച്ച ഒരു കവിത എന്നീ മൂന്ന് ഇനങ്ങൾ ഉള്‍പ്പെടുത്തിയാണ് വെബ് ജേര്‍ണൽ പ്രസിദ്ധീകരിക്കുന്നത്. വരിസംഖ്യ ഈടാക്കാതെ, സൗജന്യമായി ‘ജേര്‍ണല്‍’, നടത്തി കൊണ്ടുപോവുക എന്നാണ് ഇപ്പോൾ സായാഹ്ന ഫൌണ്ടേഷന്‍ ആഗ്രഹിക്കുന്നത്. ഇതിൽ എഴുതുന്നവര്‍ക്ക് പ്രതിഫലം നല്‍കാന്‍ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. എന്നാല്‍  ജേർണലിൽ വരുന്ന മികച്ച സൃഷ്ടികൾ കണ്ടെത്തി അവയിൽ നിന്നും തെരഞ്ഞെടുത്ത ഒരു രചനയ്ക്ക് എല്ലാ വര്‍ഷവും അഞ്ചു ലക്ഷം രൂപയുടെ ഒരു സമ്മാനം നല്‍കുന്നു.  സായാഹ്നയുടെ വരിക്കാരും തിരഞ്ഞെടുക്കപ്പെട്ട ഒരു ജഡ്ജിങ് കമ്മിറ്റിയുമായിരിക്കും. സമ്മാനാര്‍ഹമായ രചനകൾ തിരഞ്ഞെടുക്കുക.  സ്വതന്ത്രവും തുറന്നതും സുതാര്യവും ആയിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന്  ഫൌണ്ടേഷന്‍ നേരിട്ട് ഉറപ്പു വരുത്തും.

ജേര്‍ണലിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ സമാഹാരങ്ങൾ അവയുടെ രചയിതാക്കളുടെ താല്പര്യപ്രകാരം ഡിജിറ്റൽ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാനും ‘സായാഹ്ന’ ഉദ്ദേശിക്കുന്നുണ്ട്.  നമ്മുടെ മികച്ച എഴുത്തുകാര്‍ക്ക് ഒപ്പം പുതിയ എഴുത്തുകാരെയും സാംസ്കാരിക രംഗത്തുള്ള യുവാക്കളായ ഗവേഷകരെയും ഇങ്ങനെയൊരു സംരംഭത്തിലൂടെ  കൊണ്ടുവരാന്‍ കഴിയും എന്നാണ് സായാഹ്ന കരുതുന്നത്.

പ്രധാന കണ്ണികൾ

മറ്റു കണ്ണികൾ

1 Response to “സായാഹ്ന സ്വതന്ത്ര പ്രകാശന അവാർഡ്”


Leave a Reply