മുപ്പതു മുതൽ നാല്പതു മിനിട്ടിനകം വായിച്ചു തീർക്കാവുന്ന ഉള്ളടക്കമാണു് സായാഹ്ന പുറത്തിറക്കുന്ന ഈ ഫോൺ പിഡിഎഫുകളിൽ ഉള്ളതു്. ഇതു വായിക്കുവാനായി ഒരിക്കലും ഒരു കമ്പ്യൂട്ടറോ ഡെസ്ക്ടോപ് ആപ്ലിക്കേഷനുകളൊ ആവശ്യമില്ല. ആധുനിക മനുഷ്യന്റെ സന്തതസഹചാരിയായ സ്മാർട്ട് ഫോണുകളുടെ സ്ക്രീനിൽ തന്നെ വായിക്കുവാൻ തക്ക രീതിയിലാണു ഈ പിഡിഎഫുകൾ വിന്യസിച്ചിരിക്കുന്നതു്. ഫോണിന്റെ വീതിക്കു നിജപ്പെടുത്തിയ രീതിയിലാണു് മാർജിനുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നതു്. Continue reading ‘ഫോൺ പതിപ്പുകൾ’
The LaTeX Tutorial — A Primer was published by the Indian TeX Users Group in 2002. The intended audience were the novice users of LaTeX, particularly the students and researchers who’re disgruntled with the wordprocessors (which promise a lot with dismal delivery!). The tutorial has been very popular among this community. However, the book is not without shortcomings by way of typos, errors in the verbatim code listings and lack of a comprehensive index. Since the Indian TeX Users Group is now non-functional, Sayahna Foundation has taken up the publication of this valued documentation and released this second edition.
Continue reading ‘The LaTeX Tutorial’
ഭാഷാവിദ്യാർത്ഥികൾ കാത്തിരുന്ന വൃത്തമഞ്ജരി സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുകയാണു്. വിക്കിഗ്രന്ഥശാലയിൽ നിന്നു് കിട്ടിയ സ്രോതസ്സിൽ കണ്ട ഒട്ടനവധി തെറ്റുകൾ തിരുത്തിയതു് ഷാജി അരിക്കാടും ശ്രീദേവിയും കൂടിയാണു്. സ്രോതസ്സിനെ ഇന്നു കാണുന്ന രൂപത്തിൽ വിന്യസിക്കുവാൻ പാകത്തിനു് ലാറ്റക്കിൽ മാർക്കപ് ചെയ്തുതന്നതു് അശോൿ കുമാറാണു്. ഈ പ്രവർത്തകരോടുള്ള നന്ദി അറിയിക്കുന്നതിനോടൊപ്പം സ്രോതസ്സു് ലഭ്യമാക്കിയ വിക്കി ഗ്രന്ഥശാലയോടുള്ള കടപ്പാടും സായാഹ്ന രേഖപ്പെടുത്തുന്നു.
Continue reading ‘വൃത്തമഞ്ജരി’
കെ. വേണു കേരളത്തിൽ അറിയപ്പെടുന്ന സാമൂഹികചിന്തകനും രാഷ്ട്രീയനിരീക്ഷകനും കർമ്മോന്മുഖനായ ധൈഷണികനുമാണു്. ശാസ്ത്രപുരോഗതിയിലും അതുമൂലമുണ്ടായ സാമൂഹികപരിണാമങ്ങളിലും അടിസ്ഥാനപ്പെടുത്തിയ സ്വന്തം നിരീക്ഷണങ്ങളെയും നിഗമങ്ങളെയും അങ്ങേയറ്റം സൂക്ഷ്മമായി, വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സമീപനം ചിന്താലോകത്തു് ഒരു പുതുവഴിയുണ്ടാക്കിയിട്ടുണ്ടു്. ജന്തുശാസ്ത്രത്തിൽ ഗവേഷണവിദ്യാർത്ഥിയായി തിരുവനന്തപുരത്തു് കഴിയവേ, അറുപതുകളിലെ അന്നത്തെ കലുഷിതമായ സംഭവപരമ്പരകളിൽ കാഴ്ചക്കാരനായി നോക്കിനിൽക്കാൻ വയ്യാത്തതിനാൽ പങ്കാളിയായി. ഈ പ്രവർത്തനങ്ങൾ വേണുവിനെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതിതീവ്രഇടതുപക്ഷസംഘത്തിലെത്തിച്ചു. “മാവോയിസ്റ്റ്” എന്ന ആനുകാലികപ്രസിദ്ധീകരണത്തിന്റെ സ്ഥാപകപത്രാധിപരായിരുന്നു അദ്ദേഹം. Continue reading ‘പ്രപഞ്ചവും മനുഷ്യനും’
“വി.വി.കെ.വാലത്തിന്റെ അതുല്യസംഭാവന ഏതെന്ന ചോദ്യത്തിന് നിസ്സംശയം പറയാവുന്നത് സ്ഥലനാമപഠനങ്ങളെന്നാണ്. എന്നാല്‍ അദ്ദേഹം കവിയായി തുടങ്ങി കഥാകൃത്തും നോവലിസ്റ്റും വേദവ്യാഖ്യാതാവുമായി വളര്‍ന്നു ചരിത്രവീഥികളിലൂടെ സ്ഥലനാമപഠനത്തില്‍ എത്തിച്ചേരുകയാണുണ്ടായത്. അദ്ദേഹത്തിലെ സ്ഥലനാമപണ്ഡിതനില്‍ ചരിത്രകാരനും കവിയും സമന്വയിക്കുന്നു. ചരിത്രസ്ഥലികളിലൂടെ സുദീര്‍ഘസഞ്ചാരം നടത്തിയല്ലാതെ വാലത്തിന് സ്ഥലനാമപഠനം അസാദ്ധ്യമായിരുന്നു. അതിന് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും കവികളില്‍ അസൂയ ജനിപ്പിക്കുന്നതുമാണ്. Continue reading ‘വി.വി.കെ.വാലത്ത്–കവിയും ചരിത്രകാരനും’
“നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല.” ― റെയ്‌നർ മറിയ റിൽക്കെ
വിശ്രുത ജർമ്മൻ കവിയായ റിൽക്കെയുടെ, മലയാളത്തിലേയ്ക്കു് പരിഭാഷപ്പെടുത്തിയ, തെരഞ്ഞെടുത്ത കവിതകളുടെയും ഗദ്യകൃതികളുടെയും വിവിധ ഡിജിറ്റൽ പതിപ്പുകളാണു് സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. ചാരുതയാർന്ന ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നതു് ഇതിനുമുമ്പു് ഒട്ടനവധി പാശ്ചാത്യകൃതികളുടെ വിവർത്തനം വളരെ സമർത്ഥമായി ചെയ്തിട്ടുള്ള വി രവികുമാർ ആണു്. ഉള്ളടക്കത്തിനു അനുയോജ്യമാംവിധം പ്രസിദ്ധരായ യൂറോപ്യൻ കലാകാരന്മാരുടെ പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും ചിത്രങ്ങൾ ഉൾക്കൊച്ചിട്ടുണ്ടു്. Continue reading ‘റിൽക്കെ’
സി.വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായികത്രയങ്ങളിൽ അവശേഷിക്കുന്ന ധർമ്മരാജാ ഇന്നു് സായാഹ്ന ക്രിയേറ്റിവ് കോമൺസ് അനുസരിച്ചുള്ള സ്വതന്ത്രപ്രകാശനമായി പുറത്തിറക്കുകയാണു്. വായനക്കാർ പ്രതികരണങ്ങൾ അറിയിക്കുക. കണ്ണികൾ:
പിഡിഎഫ് പതിപ്പുകൾ:
- ടാബ്ലറ്റ്/ഐപാഡ്: http://books.sayahna.org/ml/pdf/dharmaraja-main.pdf
- 16:9 ആനുപാതത്തിലുള്ള ഫോണുകൾ: http://books.sayahna.org/ml/pdf/dharmaraja-phone.pdf
- 5″ സ്ക്രീനുള്ള ഫോണുകൾ: http://books.sayahna.org/ml/pdf/dharmaraja-mini.pdf
- കിന്റിൽ: http://books.sayahna.org/ml/pdf/dharmaraja-kindle.pdf
വിക്കി പതിപ്പു്: http://ml.sayahna.org/index.php/ധർമ്മരാജാ
സി.വി. രാമൻ പിള്ള രചിച്ച മറ്റൊരു ചരിത്രാഖ്യായികയായ രാമരാജബഹദൂർ സായാഹ്ന ഇന്നു് ക്രിയേറ്റിവ് കോമൺസ് അനുസരിച്ചുള്ള സ്വതന്ത്രപ്രകാശനമായി പുറത്തിറക്കി. വായനക്കാർ പ്രതികരണങ്ങൾ അറിയിക്കുക. കണ്ണികൾ:
- പിഡിഎഫ് പതിപ്പു്: http://books.sayahna.org/ml/pdf/ramarajabahadoor.pdf
- വിക്കി പതിപ്പു്: http://ml.sayahna.org/index.php/രാമരാജബഹദൂർ
സി.വി.രാമൻ പിള്ള രചിച്ച മാർത്താണ്ഡവർമ്മയാണു് ഇക്കുറി സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ് 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച മാർത്താണ്ഡവർമ്മയുടെ മുന്നിൽ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ഡിലനോയ് കീഴടങ്ങുന്നതാണു് മുഖചിത്രത്തിൽ കാണിച്ചിരിക്കുന്നതു്. മലയാളത്തിന്റെ തനതുലിപിയായ രചനയും അഭിജിത്തിന്റെ ചിത്രങ്ങളും ഈ പുസ്തകത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വായനക്കാരുടെ സൗകര്യത്തിനായി കണ്ണികൾ താഴെ കൊടുക്കുന്നു:
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന കഥാസമാഹാരം രണ്ടാം വട്ടമാണു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇന്നും ഇഷ്ടപ്പെടുന്ന ഈ കഥകൾ ചിത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത പല വായനക്കാരും ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യമറിഞ്ഞപ്പോൾ തന്നെ, നമ്മുടെ യുവസുഹൃത്തും ചിത്രകാരനുമായ അഭിജിത് മുന്നോട്ടു വരികയും ഇരുന്നൂറ്റിയമ്പത്തിയേഴു് ചിത്രങ്ങൾ ഐതിഹ്യമാലയ്ക്കു വേണ്ടി വരയ്ക്കുകയും ചെയ്തു. അങ്ങിനെയാണു് ഈ രണ്ടാം പതിപ്പു് അഭിജിത് ചിത്രങ്ങളുടെ സൗകുമാര്യത്തോടെ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞതു്. നൂറ്റിയിരുപത്തിയാറു കഥകളാണു് ഈ സമാഹാരത്തിലുള്ളതു്.
ക്രിയേറ്റീവ് കോമൺസിന്റെ സ്വതന്ത്ര പകർപ്പവകാശ നിയമങ്ങൾക്ക് അനുസൃതമായി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ആർക്കു വേണമെങ്കിലും യഥേഷ്ടം ഡൗൺലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും പങ്കു വെയ്ക്കുവാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണെന്നു് പറയേണ്ടതില്ലല്ലോ. സമാന്തരമായി വിവിധ ഡിജിറ്റൽ ഉപകരണങ്ങളിൽ വായിയ്ക്കുവാൻ പാകത്തിനു് വിക്കി പതിപ്പും ലഭ്യമാക്കിയിട്ടുണ്ടു്. വിക്കി പതിപ്പിന്റെ ചില സ്ക്രീൻ ഷോട്ടുകൾ ഇവിടെ കാണുക.
കണ്ണികൾ
- ഐതിഹ്യമാല പിഡിഎഫ് (color/150dpi/23Meg)
- ഐതിഹ്യമാല പിഡിഎഫ് (bw/150dpi/13Meg)
- ഐതിഹ്യമാല പിഡിഎഫ് (color/300dpi/270Meg)
- ഐതിഹ്യമാല പിഡിഎഫ് (bw/300dpi/105Meg)
- ഐതിഹ്യമാല വിക്കിപതിപ്പ്
Recent Comments