സി.വി.രാമൻ പിള്ള രചിച്ച മാർത്താണ്ഡവർമ്മയാണു് ഇക്കുറി സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ് 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച മാർത്താണ്ഡവർമ്മയുടെ മുന്നിൽ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ഡിലനോയ് കീഴടങ്ങുന്നതാണു് മുഖചിത്രത്തിൽ കാണിച്ചിരിക്കുന്നതു്. മലയാളത്തിന്റെ തനതുലിപിയായ രചനയും അഭിജിത്തിന്റെ ചിത്രങ്ങളും ഈ പുസ്തകത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വായനക്കാരുടെ സൗകര്യത്തിനായി കണ്ണികൾ താഴെ കൊടുക്കുന്നു:
Recent Posts
Recent Comments
- Thomas K. on ശബ്ദതാരാവലി
- ജോസഫ് തോബിയസ് on സായാഹ്ന പ്രസിദ്ധീകരണങ്ങൾ (2022 01 24)
- Sanjuna on ഫോൺ പതിപ്പുകൾ
- ബാബു on ശബ്ദതാരാവലി
- Dr. U. JAYAPRAKASH on ഫോൺ പതിപ്പുകൾ
0 Responses to “മാർത്താണ്ഡവർമ്മ”