‘ഈ കവിതകള്‍ ഏതെങ്കിലും ചെറിയ കൂട്ടങ്ങളിലെ മനുഷ്യരെപ്പറ്റിയുള്ള ഉത്കണ്ഠകളല്ല ആവിഷ്കരിക്കുന്നത്. ഭൂമിക്കും മനുഷ്യര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കന്ന വിഭ്രമകരമായ പരിണാമങ്ങളെ പിന്‍തുടരുന്ന കണ്ണുകള്‍ അവയില്‍ തുറന്നിരിക്കുന്നു. ജീവിത്തില്‍ നിന്നും കവിതയില്‍ നിന്നും അകന്നു പോകുന്നവരെ പിന്‍തുടര്‍ന്ന് പ്രണയത്തിന്റെ മാന്ത്രികദ്രവം കണ്ണുകളിലെഴുതി രാക്കിനാക്കള്‍ക്ക് അവരെ സജ്ജരാക്കുകയും ചെയ്യുന്നു.’ സെബാസ്റ്റ്യന്റെ ചില്ലുതൊലിയുളള തവള സായാഹ്ന പ്രസിദ്ധീകരിച്ചു.
കൂടാതെ താഴെപ്പറയുന്ന പുസ്തകങ്ങൾ കഴിഞ്ഞ മാസങ്ങളിൽ സായാഹ്ന പുറത്തിറക്കി:
ജി.എൻ.എം.പിള്ള: ‘രാജനും ഭൂതവും’
ഡി പങ്കജാക്ഷക്കുറുപ്പിന്റെ : ‘ഭാവിലോകം’
എം കൃഷ്ണന്‍ നായര്‍: ‘ആധുനിക മലയാള കവിത’
സാഹിത്യവാരഫലം മലയാളനാട് വാരികയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. അതു കൂടി ചേര്‍ക്കണം.