സാഹിത്യവാരഫലം

Mkn-13സാഹിത്യവാരഫലത്തിന്റെ 400 ലക്കങ്ങൾ ഇതിനകം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. കഴിഞ്ഞ മാർച്ചിലാണ് ഈ സംരഭം തുടങ്ങിയത്. പ്രതിദിനം ശരാശരി ഒരു ലക്കം വീതം പുറത്തിറക്കാൻ കഴിഞ്ഞുവെന്നത് വളരെ ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്, പ്രത്യേകിച്ചും പ്രവർത്തകസമയം വളരെ പരിമിതമായി മാത്രം കിട്ടുന്ന ഒരു കൂട്ടായ്മയ്ക്ക്. പിഡിഎഫ്, ഇപബ്, ടിഡ്‌ലി, തുടങ്ങിയ മറ്റു ഇലക്ട്രോണിക് പതിപ്പുകളുടെ പണി ബാക്കിനിൽക്കുന്നുണ്ട്. പ്രവർത്തകസമയത്തിന്റെ ലഭ്യതയനുസരിച്ച് തീർച്ചയായും ചെയ്യുന്നതായിരിക്കും, താമസിയാതെ തന്നെ.

പ്രസിദ്ധീകരിച്ച എല്ലാ ലക്കങ്ങളുടെയും കണ്ണികൾ ഇവിടെ കാണുക: http://goo.gl/CDi35R.

14 Responses to “സാഹിത്യവാരഫലം”


 • കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു ലക്കം പോലും വിടാതെ വായിച്ചിരുന്ന സാഹിത്യ വാരഫലം ഇങ്ങിനെ വിരൽ തുമ്പത്ത് തന്നത് ഒട്ടേറെ ആഹ്ലാദം നൽകുന്നു. സായാഹ്ന- ക്ക് ഒത്തിരി നന്ദി. സൂക്ഷിച്ചു വയ്ക്കാൻ ഒട്ടേറെ പരിമിതികൾ ഉള്ള മാസികകൾക്കു പകരമായി ഇന്റർനെറ്റ്‌ തന്ന മനുഷ്യന്റെ കഴിവിനെ നമിക്കുന്നു. 🙂

 • മഹത്തായ ഒരു സംരംഭം.
  അഭിനന്ദനങ്ങൾ.

 • You have done a great service to Malayalam literature. There are no substitutes for two persons – Prof M Krishanan Nair and M P Narayana Pillai, the latter for his originality. No one can fill those voids. I’m Ulloor Parameswara Iyer’s grandson. Prof Krishnan Nair is not an admiror of Ulloor. Yet we were good friends or in a sense I was his student in literatuture. I never studied Malayalam after 10th standard, Prof introduced me to a new world of modern literature. I am an Electronics engineer retired from ISRO. The influence of Prof on me cannot be described in words. It requires pages.

 • വയനയെ കൊതിക്കാൻ, വിശ്വസാഹിത്യസാഗരത്തിലെ അമൂല്യ രത്നങ്ങളെ അടുത്തറിയാൻ അനുവദിച്ച വാരഫലം കാലശേഷം കാണാൻ അവസരമൊരുക്കിയ സായാഹ്നത്തിനോടുള്ള ഇഷ്ടം എത്രയെന്നൊ!

 • സുഫ്'യാൻ അബ്ദുസ്സത്താർ

  വളരെ പ്രശംസനീയമായ ഉത്തരവാദിത്തമാണ് സായാഹ്ന നിർവഹിക്കുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു.

 • Great attempt. Thanks and Kudos to the team behind.
  Expecting the remaining editions too

 • Harris vadakkeparambil

  Great Job… Thank you Team Sayahna

 • Dear Sir

  Thank you so much for this great service to Malayalam. I too was an avid reader of M Krishnan Nair’s column.
  Really was so happy to see this.

  Request you to bring out a mobi format which I can read in Kindle. I would be happy to buy it at a reasonable price.

  Thanks again, and looking forward to many more such books
  Roshan

  • Many thanks for your nice compliments, needless to say that your words motivate the team members, no wonder, they feel gratified.

   By the way, ePub version is on the agenda, but definitely not a mobi version since it is not an open format. Sayahna Foundation favors only community supported open standards and open formats.

   Thanks again.

   Sayahna team members

   • Dear Sir,

    Glad to see that this collection is growing continuously. Congratulations!!

    Await to see an epub for Sahitya Varabhalam so that I can read in Kindle, please…

    thanks and regards
    Roshan

 • സാഹിത്യവാരഫലം ഏതാണ്ട് എല്ലാം തന്നെ ഇങ്ങനെ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച ടീമിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. സാഹിത്യ കുതുകികൾക്കു ഇതൊരു മാനിഫെസ്റ്റോയാണ്. വരും തലമുറയും ഈ സംരംഭത്തോട് കടപ്പെട്ടിരിക്കും. നന്ദി

 • Arun T Anandhakrishnan

  Dear sayahna.org

  Thank you so much for this making Sahithyavaraphalam available in digital format.

  Please note that there are many who are looking for a ebook version of the same (ePub etc) and are willing to pay for it. Can we expect anything like that from you?

  Once again, thank you for all your efforts.

  With warm regards
  Arun

  • Dear Arun,

   We’re actively considering it, not for money, but a service that we are expected to deliver as one of the many outputs. But for the paucity of resources, we would have done it pretty early. Now, we have a few volunteers available and hence we can make use of their services to generate the XML and ePub formats of those documents where these formats are missing. Thanks for your interest in Sayahna.

   Best regards

   Radhakrishnan
   For Sayahna Foundation

 • പ്രിയ മിത്രമേ,

  മലയാളനാടിൻറെ അവസാന കാലഘട്ടത്തിൽ പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു എന്നതിൽ ഏറെ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ.

  സാഹിത്യ വാരഫലം ഡിജിറ്റൽ രൂപത്തിൽ കാണാൻ കഴിയുന്നത് വളരെ ഹൃദ്യമായ ഒരനുഭവമാണ്. സാഹിത്യവാരഫലം കൃത്യമായി ലഭിക്കുന്നതിനായി പലപ്പോഴും കൃഷ്ണൻ നായർ സാറിൻറെ അടുത്തെത്തുകയും ദീർഘനേരം സംസാരിച്ചിരിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ (ചാത്തന്നൂർ മോഹൻ, പി കെ ശ്രീനിവാസൻ) ജോലിയുടെ ഭാഗമായിരുന്നു. തകഴിച്ചേട്ടൻ, മലയാറ്റൂർ, പദ്മരാജൻ, പി ഭാസ്കരൻ, അയ്യനേത്ത്, കെ ജി സേതുനാഥ്, ജഗതി എൻ കെ ആചാരി, എം പി നാരായണപിള്ള, കെ ബാലകൃഷ്ണൻ, എൻ കൃഷ്ണൻ നായർ, ഒ വി വിജയൻ, തോപ്പിൽ ഭാസി, കാമ്പിശ്ശേരി തുടങ്ങി വിപുലമായ സൗഹൃദകൂട്ടായ്മയായിരുന്നു, മലയാളനാട്. അവരുടെയൊക്കെ രചനകൾക്ക് എന്നും പ്രസക്തിയുണ്ട്. പുതിയ തലമുറ വായിച്ചുപഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ അതിലുണ്ട്. അവയൊക്കെ ‘ഡിജിറ്റൽ’ ആക്കുക എന്നത് മാറ്റങ്ങൾക്ക് നടുവിൽ നിൽക്കുന്ന നമ്മുടെ ഉത്തരവാദിത്വമാണ്. എല്ലാ വിജയങ്ങളും!

  രാജൻ പി തൊടിയൂർ
  rajan@careermagazine.in

Leave a Reply