ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി മലയാളപഠിതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ബൃഹത്തായ ആ ഗ്രന്ഥം വിപണിയിൽ ലഭ്യവുമാണ്. എന്നാൽ അധികമാർക്കുമറിയാത്ത ഒരുകാര്യമുണ്ട്. 1923-ൽ പുറത്തിറങ്ങിയ ഒന്നാം പതിപ്പ് പിന്നീട് പലതവണ പരിഷ്കരിക്കപ്പെട്ടു. പലതും ശബ്ദതാരാവലിയുടെ മേന്മ കുറയ്ക്കുന്ന രീതിയിലായിരുന്നു. ഉദാഹരണത്തിനു്, ശബ്ദതാരാവലിയിലെ മിക്കവാറും എല്ലാ വാക്കുകൾക്കും ആ വാക്കിന്റെ പ്രയോഗം വ്യക്തമാക്കുന്ന ഒരു കവിതയുടെയോ കാവ്യത്തിന്റെയോ ഭാഗം ശ്രീകണ്ഠേശ്വരം തന്റെ കൃതിയിൽ നിവേശിച്ചിരുന്നു. രണ്ടു തലമുറയായി നമ്മൾ കാണുന്ന ശബ്ദതാരാവലിയിൽ അവ ഒഴിവാക്കിയിരിക്കയാണു്.
കൂട്ടലും കുറയ്ക്കലും ഇല്ലാത്ത, തനതുരൂപത്തിലുള്ള, രണ്ടായിരത്തി അഞ്ഞൂറ് പുറങ്ങളുള്ള, ശബ്ദതാരാവലി രണ്ടാം പതിപ്പ് വീണ്ടെടുത്തു ഓൺലൈനായി പൊതുസഞ്ചയത്തിൽ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ സായാഹ്ന. ഒറിജിനലിനോട് ഒത്തുനോക്കി തെറ്റുകൾ തിരുത്തേണ്ടതിന് ഭാഷാസ്നേഹികളുടെ സഹായം ആവശ്യമുണ്ട്. തെറ്റുകൾ കാണുകയാണെങ്കിൽ തിരുത്തുകയോ മാർക്ക് (സുതാര്യമായ നിറം കൊണ്ടു് ഹൈലൈറ്റ്) ചെയ്യുകയോ ചെയ്യാവുന്നതാണ്. ചുരുങ്ങിയ സമയത്തിൽ ലക്ഷ്യം പൂർത്തീകരിക്കുന്നതിനുവേണ്ടി സഹകരിക്കുവാൻ സന്നദ്ധരായവരുടെ ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമ്മതമാണെങ്കിൽ താഴെ പറയുന്ന ലിങ്കു വഴി Sayahna ശബ്ദതാരാവലി എന്ന ഗ്രൂപ്പിലേക്ക് വരിക. സ്വയം പ്രരിചയപ്പെടുത്തുക.
https://chat.whatsapp.com/Firafz4OG2h4BkG5zYMeAL
സാമ്പിൾ പേജ് ഈ ലിങ്കിൽ:
http://books.sayahna.org/stv/stv-200-204.pdf
അച്ചടിപ്പതിപ്പിനു പുറമെ സ്വതന്ത്രമായും സൗജന്യമായും ഉപയോഗിക്കുവാൻ പാകത്തിനുള്ള വിവിധയിനം പിഡിഎഫുകൾ, സ്മാർട്ട്ഫോണിനു വേണ്ട ആപ്ലിക്കേഷനുകൾ, വെബിൽ ഉപയോഗിക്കുവാൻ ഒരു ആധികാരിക നിഘണ്ടു, ഭാവിതലമുറയ്ക്കു അന്നത്തെ ഉപകരണങ്ങൾക്കും സാങ്കേതികയ്ക്കും പുനരുപയോഗിക്കുവാൻ അനുയോജ്യമായ എക്സ് എം എൽ എന്ന സംരംക്ഷണരൂപം, യാന്ത്രിക വിവർത്തനത്തിനു ഉപയോഗിക്കുവാൻ വേണ്ട കോർപ്പസ് എന്നിങ്ങനെ ലക്ഷ്യങ്ങൾ വളരെ വിപുലമാണു്. ഇതിന്റെയൊക്കെ ആധാരം നമമൾ ഇതാ തിരുത്തുന്ന പാഠമാണു്. അതുകൊണ്ടു് വായനക്കാരുടെ സഹകരണം ശബ്ദതാരാവലിയെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണു്. ഇതിൽ പങ്കെടുത്തു ഈ ജനകീയസംരംഭത്തെ വിജയിപ്പിക്കുക.
തിരുത്തുവാനുള്ള ഫയലുകൾ താഴെക്കാണുന്ന കണ്ണിയിൽ ലഭ്യമാണു്. തിരുത്തുവാൻ അഡോബി അക്രോബാറ്റ് ഉപയോഗിക്കുക.
http://www.sayahna.org/?page_id=690
തിരുത്തിക്കഴിഞ്ഞ ഫയലുകൾ Sayahna Returns എന്ന ഗ്രൂപ്പിലേയ്ക്കു പകർത്തുക. ഈ ഗ്രൂപ്പിൽ ചേരുവാനുള്ള ലിങ്ക്:
https://chat.whatsapp.com/J49mEuIJoA4LiL30yEPlRr
ഒരു WhatsApp ഗ്രൂപ്പിൽ ചേരാവുന്ന പരമാവധി അംഗങ്ങളുടെ എണ്ണം വളരെ ചെറുതല്ലേ? ടെലിഗ്രാം ഗ്രൂപ്പ് തുടങ്ങുന്നതായിരിക്കും നല്ലതെന്ന് നിർദ്ദേശിക്കുന്നു.