Monthly Archive for April, 2015

പ്രണയത്തിന്റെ അപനിർമ്മാണം

Anoop-01സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ കുറച്ചൊന്നുമല്ല സോമസുന്ദരത്തെ സ്വാധീനിച്ചത്. ഈ നോവലിന്റെ ശില്പഘടന, ഭാഷാനവ്യത, ഉത്തരാധുനികപ്രവണത, ഉപമാവിശേഷങ്ങള്‍, ജൈവഘടന, വിമോചനത്തിന്റെ ഭാഷാശാസ്ത്രം, ഭാവനയുടെ വജ്രരേഖകള്‍ എന്നിങ്ങനെ ഏഴു ലേഖനങ്ങള്‍ സോമസുന്ദരം എഴുതി. എന്നാല്‍ പത്രാധിപന്മാര്‍ക്ക് അയച്ചുകൊടുക്കാന്‍ സേമസുന്ദരം ധൈര്യപ്പെട്ടിട്ടില്ല. എം.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും പെണ്‍കവിതയുടെയും പെണ്‍സ്വാതന്ത്ര്യത്തിന്റെയും പ്രചാരകയും അതിസുന്ദരിയുമായ നന്ദിനിക്ക് ഈ ലേഖനങ്ങള്‍ സോമസുന്ദരം ആദ്യവായനയ്ക്ക് കൊടുത്തു.

രണ്ടു ദിവസത്തിനുശേഷം ലേഖനപാരായണം പൂര്‍ത്തിയാക്കിയ നന്ദിനി, സോമസുന്ദരം എന്ന യുവലക്ചറര്‍ മാത്രം സ്റ്റാഫ്റൂമിലുള്ളപ്പോള്‍ അവിടേക്കു കടന്നു ചെന്നു. അപ്പോള്‍ നന്ദിനിയുടെ കൈയില്‍ ‘ഫെമിനിസം അന്‍ഡ് ടെയിലറിംഗ്’ എന്ന പുസ്തകമുണ്ടായിരുന്നു. സോമസുന്ദരം ആ പുസ്തകത്തിന്റെ പുറംചട്ട മാത്രം വായിച്ചു തിരികെ നല്കിയപ്പോള്‍ നന്ദിനി ചോദിച്ചു. “എന്തര് സാറേ അത്ര പിടിച്ചില്ലെന്നു തോന്നണല്ലോ?” സോമസുന്ദരം ശബ്ദം താഴ്ത്തിപ്പറഞ്ഞു: “അതുകൊണ്ടല്ല നന്ദിനീ, ഞാനൊരു ഉത്തരാധുനികനോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊന്നും വായിക്കാനാവില്ല.” അതെന്ത് എന്ന ഭാവം കണ്ണുകളില്‍ തെളിയിച്ച നന്ദിനിയോട് സോമസുന്ദരം തുടര്‍ന്നു “ഇതു വായിച്ചാല്‍ അതു മറന്നുപോകും. അത്രയ്ക്കു കോംപ്ലിക്കേറ്റഡ് സാധനം.” …

സി അനൂപിന്റെ പ്രണയത്തിന്റെ അപനിർമ്മാണം എന്ന ചെറുകഥയുടെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതടക്കം പത്തോളം കഥകളടങ്ങുന്ന ഈ പേരിൽത്തന്നെയുള്ള ചെറുകഥാസമാഹാരം സായാഹ്നയിൽ വായിക്കുക: അനൂപ്: പ്രണയത്തിന്റെ അപനിർമ്മാണം.

സെര്‍വറുകള്‍ പ്രവര്‍ത്തനക്ഷമം

സായാഹ്നയുടെ എല്ലാ സെര്‍വറുകളും വീണ്ടും പ്രവര്‍ത്തനക്ഷമമായി.

അറിയിപ്പ്

സായാഹ്നയുടെ എല്ലാ സെർവറുകളും ഏപ്രിൽ 25, 26 എന്നീ തിയതികളിൽ ഇടയ്ക്കിടെ പ്രവർത്തനം തടസ്സപ്പെടുവാൻ സാദ്ധ്യതയുണ്ട്. പുതിയ സെർവർ സമുച്ചയത്തിലേയ്ക്ക് മാറുന്നതോടൊപ്പം കാലികമായി നടത്തേണ്ട അറ്റകുറ്റപ്പണികളും നടത്തുവാനിരിക്കുകയാണ്.

വായനക്കാരും മറ്റു ഉപയോക്താക്കളും ഇക്കാര്യം ശ്രദ്ധിക്കുവാൻ സവിനയം അപേക്ഷിക്കുന്നു.