വി.വി.കെ.വാലത്ത്–കവിയും ചരിത്രകാരനും

valath-00“വി.വി.കെ.വാലത്തിന്റെ അതുല്യസംഭാവന ഏതെന്ന ചോദ്യത്തിന് നിസ്സംശയം പറയാവുന്നത് സ്ഥലനാമപഠനങ്ങളെന്നാണ്. എന്നാല്‍ അദ്ദേഹം കവിയായി തുടങ്ങി കഥാകൃത്തും നോവലിസ്റ്റും വേദവ്യാഖ്യാതാവുമായി വളര്‍ന്നു ചരിത്രവീഥികളിലൂടെ സ്ഥലനാമപഠനത്തില്‍ എത്തിച്ചേരുകയാണുണ്ടായത്. അദ്ദേഹത്തിലെ സ്ഥലനാമപണ്ഡിതനില്‍ ചരിത്രകാരനും കവിയും സമന്വയിക്കുന്നു. ചരിത്രസ്ഥലികളിലൂടെ സുദീര്‍ഘസഞ്ചാരം നടത്തിയല്ലാതെ വാലത്തിന് സ്ഥലനാമപഠനം അസാദ്ധ്യമായിരുന്നു. അതിന് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും കവികളില്‍ അസൂയ ജനിപ്പിക്കുന്നതുമാണ്.

“വി.വി.കെ. വാലത്ത് എന്ന ബഹുമുഖവ്യക്തിത്വത്തെ വളരെ അടുത്തറിയാവുന്ന മകന്‍ ഐന്‍സ്റ്റീന്‍ വാലത്ത് എഴുതിയ ഈ ജീവചരിത്രം അദ്ദേഹത്തിലെ കവിയെയും കഥാകൃത്തിനെയും നോവലിസ്റ്റിനെയും ചരിത്രകാരനെയും സ്ഥലനാമപണ്ഡിതനെയും മറ്റും ഒരു കഥ പറയുന്നപോലെ അനായാസമായി പരിചയപ്പെടുത്തുന്നു. ഒപ്പംതന്നെ പുത്രന്‍, സഹോദരന്‍, പിതാവ്, ഭര്‍ത്താവ്, സുഹൃത്ത്, സഹപ്രവര്‍ത്തകന്‍ എന്നിങ്ങനെ ജീവിതത്തിലെ വിവിധ റോളുകളില്‍ അദ്ദേഹത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ അനാവരണം ചെയ്യുന്നുമുണ്ട്…” ― കെ.എം.ലെനിൻ “വി.വി.കെ.വാലത്ത്―കവിയും ചരിത്രകാരനും” എന്ന പുസ്തകത്തെക്കുറിച്ചു് എഴുതുന്നു.

ഈ പുസ്തകം സായാഹ്ന വായനക്കാർക്കു് ഇന്നു് മുതൽ വായിക്കാവുന്നതാണു്. കണ്ണികളിതാ:

2 Responses to “വി.വി.കെ.വാലത്ത്–കവിയും ചരിത്രകാരനും”


Leave a Reply to ഗംഗാധരൻ പി യം